പൂവാ കൂവാതിരിക്കാന്‍ പറ്റ്വോ, നഗരസഭ വലഞ്ഞു

Advertisement

ഷൊര്‍ണൂര്‍. ഒരു പൂവന്‍കോഴി കൂവുന്നതിന് നഗരസഭക്ക് എന്ത് ചെയ്യാന്‍ കഴിയും,പാലക്കാട് ഷൊര്‍ണ്ണൂര്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ പരസ്പരം ചോദിച്ച ചോദ്യമാണിത്,അയല്‍വാസിയുടെ പൂവന്‍കോഴി കൂവുന്നത് കാരണം ഉറക്കം നഷ്ടമാകുന്നുവെന്ന വീട്ടമ്മയുടെ പരാതിയാണ് അജണ്ടയിലില്ലാതെ ഷൊര്‍ണ്ണുര്‍ നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചക്കെത്തിയത്


അതിരാവിലെ കോഴി കൂവി തുടങ്ങും…ഇതുമൂലം ശരിയായ ഉറക്കം കിട്ടുന്നില്ല,കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല,ഇതൊക്കെയാണ് കാരക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്ക മുന്നില്‍ എത്തിയ വീട്ടമ്മയുടെ പരാതി…കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭാ ആരോഗ്യവിഭാഗം ഏറ്റെടുത്തു,അപ്പോഴും പ്രശ്നം കോഴിയുടെ കൂവലാണ്…കോഴി കൂവാതിരിക്കാന്‍ കൗണ്‍സിലര്‍ക്ക് എന്ത് ചെയ്യാനാകും…ഒടുവില്‍ ചര്‍ച്ച കൗണ്‍സിലുമെത്തി.

ഭരണപ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു,സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവിഭാഗത്തോട് അധ്യക്ഷന്‍ ആവശ്യപ്പെട്ടു..ഇതിപ്പോള്‍ കോഴിയെക്കൊണ്ട് അലാറം വെപ്പിച്ച് കൂവിപ്പിക്കാന്‍ പറ്റുമോയെന്നാണ് ഉടമയുടെ ചോദ്യം,എന്തായാലും ഷൊര്‍ണൂര്‍ നഗരസഭയില്‍ കോഴി ചര്‍ച്ച നാട്ടിലെങ്ങും പാട്ടായിരിക്കുകയാണ്…

Advertisement