ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാകും ടൗൺഷിപ്പ് നടപ്പാക്കുക: മന്ത്രി റിയാസ്

Advertisement

തിരുവനന്തപുരം:
ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചു കൊണ്ടാണ് വയനാട്ടിൽ ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നാല് ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോകാൻ താത്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്‌പോൺസർഷിപ്പിന്റെ ഭാഗമായി വാടക വീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടക വീടുകൾ എന്നിങ്ങനെയാണിത്

ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരും കൂടി ആലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടെയും അഭിപ്രായം മാനിക്കും. വയനാട് ടൗൺഷിപ്പിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement