ചാലിയാർ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു

Advertisement

വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരും. ഇന്നത്തെ തിരച്ചിൽ ചാലിയാർ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു.  ദുരന്തത്തിൽ രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ  ക്യാമ്പിനും തുടക്കമായി.

എൻ ഡി ആർ എഫ്, വനം വകുപ്പ് , പൊലീസ്, തണ്ടർബോൾട്ട് ,  ഫയർഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടരുന്ന തിരച്ചിൽ.
ചാലിയാറിൽ നിന്ന്  2 മൃതദേഹഭാഗങ്ങൾ ഇന്ന് കണ്ടെത്തി.  മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ മേഖലയിലും ചാലിയാറിലുമാണ് തിരച്ചിൽ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചു മാത്രമായിരിക്കും  ഇനിയുള്ള തിരച്ചിൽ.

ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തിയുണ്ട്. നൂറോളം നൂറോളം കെട്ടിട ഉടമകൾ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.   ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം.  ദുരന്തബാധിതരുടെ  ഉരുളെടുത്ത രേഖകള്‍ വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾക്കും തുടക്കമായി. ദുരന്തത്തിൽ മരിച്ചവരുടെയും, ഈടുവച്ച വസ്തുവകകൾ നഷ്ടമായവരുടെയും മുഴുവൻ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും.

Advertisement