സ്വാതന്ത്ര്യദിന അവധി കഴിഞ്ഞ് പോകാൻ സ്പെഷ്യൽ ട്രെയിൻ

Advertisement

കൊച്ചി: സ്വാതന്ത്ര്യ ദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. മംഗളൂരു – കൊച്ചുവേളി റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഓഗസ്റ്റ് 17 ശനിയാഴ്ച രാത്രി കൊച്ചുവേളിയിലേക്കും, ഞായറാഴ്ച വൈകിട്ട് മംഗളൂരുവിലേക്കും ഓരോ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന സ്റ്റേഷനുകളിലെല്ലാം സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
14 സ്ലീപ്പർ ക്ലാസ് കോച്ചുകളും മൂന്ന് ജനറൽ കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 07:30ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (060410) 08:03 ഓടെ കാസർകോട് എത്തും തുടർന്ന് 08:23 കാഞ്ഞങ്ങാട്, പയ്യന്നൂർ 08:44, കണ്ണൂർ 09:17, തലശേരി 09:39, വടകര 09:58, കോഴിക്കോട് 10:37, തിരൂർ 11:14, ഷൊർണൂർ 01:10, തൃശൂർ 01:55, ആലുവ 02:48, എറണാകുളം ജങ്ഷൻ 03;25, ആലപ്പുഴ 04:32, കായംകുളം 05:23. കൊല്ലം 06:16, കൊച്ചുവേളി 08:00 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം.

മംഗളൂരു – കൊച്ചുവേളി സർവീസിന് പുറമെ യാത്രക്കാരുടെ തിരക്കൊഴിവാക്കാൻ നാഗർകോവിൽ – താമ്പാരം റൂട്ടിൽ ഇരുദിശകളിലേക്കുമായി നാല് സർവീസുകളും തിരുനെൽവേലി ചെങ്കൽപ്പേട്ട് റൂട്ടിൽ നാല് സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാഗർകോവിൽ – താമ്പാരം സർവീസ് ഓഗസ്റ്റ് 18, 25 തീയതികളിലാണ്. മടക്കയാത്ര ഓഗസ്റ്റ് 19, 26 തീയതികളിലും. ഒരു എസി 2 ടയർ കോച്ചും, 5 എസി ത്രീ ടയർ കോച്ചുകളും 11 സ്ലീപ്പർ ക്ലാസ് കോച്ചുകളും 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണുള്ളത്.
ഗംഗാവലി പുഴയിലെ ഒഴുക്ക് 3 നോട്ടിൽ താഴെ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് മുതൽ; ഈശ്വർ മാൽപെയും ഇറങ്ങിയേക്കും
തിരുനെൽവേലി – ചെങ്കൽപ്പേട്ട് സർവീസ് ഓഗസ്റ്റ് 13, 18 തീയതികളിലാണ് സർവീസ്. മടക്കയാത്ര ഓഗസ്റ്റ് 14, 19 തീയതികളിലും. ഒരു എസി 2 ടയർ കോച്ചും, 3 എസി ത്രീ ടയർ കോച്ചുകളും 6 സ്ലീപ്പർ ക്ലാസ് കോച്ചുകളും 7 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്.