എൻഐആർഎഫ് റാങ്കിങ്: കേരളത്തിലെ സർവകലാശാലകൾക്ക് മികച്ച നേട്ടം, കേരള സർവകലാശാലയ്ക്ക് ഒൻപതാം റാങ്ക്

Advertisement

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എൻഐആർഎഫ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്) പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിലെ സർവകലാശാലകൾ. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിൽ ഒൻപത്, 10, 11 റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾ സ്വന്തമാക്കി. കേരള സർവകലാശാല ഒൻപതാം റാങ്കും, കൊച്ചിൻ സർവകലാശാല 10-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്.

ഐഐടികളും ഐഐഎമ്മുകളും അടക്കം സർവകലാശാലകളുടെയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൊതുപട്ടികയിൽ കേരള സർവകലാശാല 38-ാം റാങ്കും, കുസാറ്റ് 51 ഉം, മഹാത്മാ ഗാന്ധി സർവകലാശാല 67 ഉം റാങ്കുകൾ നേടി. രാജ്യത്തെ സർവകലാശാലകളുടെ മാത്രമായിട്ടുള്ള റാങ്കിങ് പട്ടിക പരിശോധിക്കുമ്പോൾ കേരളത്തിലെ പ്രധാന സർവകലാശാലകളായ കേരള സർവകലാശാല 21-ാം റാങ്കും, കുസാറ്റ് 34-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 37-ാം റാങ്കും, കാലിക്കറ്റ് സർവകലാശാല 89-ാം കരസ്ഥമാക്കിയിട്ടുണ്ട്.

കോളേജുകളുടെ പട്ടികയിൽ ആദ്യ 100ൽ 16 കോളേജുകളും ആദ്യ 200ൽ 42 കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 300ൽ 71 കോളേജുകളാണ് കേരളത്തിൽനിന്ന് ഉൾപ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാർട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്.
വയനാട്ടിൽ കനത്ത മഴ; മൂന്നു മണിക്കൂറിനിടെ പെയ്തത് 100 മില്ലിമീറ്റർ മഴ

ആദ്യ 100ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (റാങ്ക് – 22), ഗവ. വിമൻസ് കോളേജ് (റാങ്ക് – 49), എറണാകുളം മഹാരാജാസ് കോളേജ് (റാങ്ക് -53), പാലക്കാട് വിക്ടോറിയ കോളേജ് (റാങ്ക് -84) എന്നീ നാല് ഗവ. കോളേജുകളും ആദ്യ 150ൽ ഈ നാല് കോളേജുകൾക്ക് പുറമേ ബ്രണ്ണൻ കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ്, കോഴിക്കോട് മീൻചന്ത ആർട്‌സ് & സയൻസ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതൽ 200 ബാന്റിൽ നെടുമങ്ങാട് ഗവ. കോളേജും പട്ടാമ്പി ഗവ. കോളേജും ഉൾപ്പെട്ടിട്ടുണ്ട്.

എൻഐആർഎഫ് റാങ്കിങ്ങിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്, അതിൽ 16 എണ്ണം ഗവ. കോളേജുകളാണ്. എഞ്ചിനീയറിങ് കോളേജ് വിഭാഗത്തിൽ സിഇറ്റി തിരുവനന്തപുരം 101 മുതൽ 150 വരെ ബാന്റിൽ ഇടം പിടിച്ചു. ഗവ. കോളേജ് തൃശൂർ ആദ്യ 201 മുതൽ 300 വരെയുള്ള ബാന്റിലും ഇടം നേടി. കഴിഞ്ഞ വർഷത്തെ യൂണിവേഴ്‌സിറ്റി റാങ്കിങ്ങുകൾ പരിശോധിക്കുമ്പോൾ ഓവറോൾ വിഭാഗത്തിൽ കേരള യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷത്തെ 47-ാം സ്ഥാനത്തുനിന്ന് 38-ാം സ്ഥാനത്തേക്കും, കുസാറ്റ് 63-ാം സ്ഥാനത്തുനിന്ന് 51-ാം സ്ഥാനത്തേക്കും മുന്നേറി. NUALS ലോ വിഭാഗത്തിൽ 38-ാം സ്ഥാനം

Advertisement