ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലീസ്. റെഡ് എന്‍കൗണ്ടേഴ്സ് എന്ന പേജിലാണ് ആദ്യം വന്നതെന്നും ഹൈക്കോടതിയില്‍ നിലപാട്. ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13ന് റിബേഷ് എന്നയാള്‍ ഗ്രൂപ്പില്‍ മെസേജ് പോസ്റ്റ് ചെയ്തു. മെസേജ് എവിടെ നിന്നെന്ന് റിബേഷ് അന്വേഷണത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. അന്നുതന്നെ അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി പേജുകളിലും സ്ക്രീന്‍ഷോട്ട് വന്നു.
അന്വേഷണത്തോട് സഹകരിക്കാത്ത ഫേസ്ബുക്കിന്‍റെയും വാട്സ്ആപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റയെ പൊലീസ് പ്രതി ചേർത്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്.