വയനാട്. ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് വാടക വീടിൻ് തുക നിശ്ചയിച്ച് സർക്കാർ ഉത്തരവ് . ഒരു കുടുംബത്തിന് വാടക ഇനത്തിൽ പ്രതിമാസം 6000 രൂപ നൽകും. ദുരന്തത്തിൽ കാണാതായവർക്കായി ഇന്ന് നടത്തിയ തിരച്ചിലിൽ ആറു ശരീരഭാഗങ്ങൾ കണ്ടെത്തി. ചാലിയാറിൽ നിന്നും വെള്ളാർമല ഭാഗത്തുനിന്നും ആണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
ക്യാമ്പുകളിലുള്ളവർ സ്വമേധയാ കണ്ടെത്തുന്ന വാടകവീടുകളിലേക്ക് മാറുമ്പോൾ എത്ര തുക സർക്കാർ നൽകും എന്നതിന് ഉത്തരമായി . പ്രതിമാസം 6000 രൂപ.
ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബത്തിനും ഈ തുക നൽകും .സൗജന്യ വാടകവീടുകളിലേക്ക് പോകുന്നവർക്ക് ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുന്നത്.
അതേസമയം കേന്ദ്രത്തിന്റെ സഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുനരുധിവാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് നൽകാൻ സംസ്ഥാനസർക്കാർ നിവേദനം തയ്യാറാക്കിവെച്ചെന്നാണ് താൻ കരുതിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ ഇന്ന് ആറ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ചാലിയാറിൽ നിന്ന് അഞ്ചും വെള്ളാർമല ഭാഗത്ത് നിന്ന് ഒരു ശരീരഭാഗവുമാണ് കണ്ടെത്തിയത്.
ആറ് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. നാളെയും തുടരും. ദുരന്തകാരണം പഠിക്കാനും റിപ്പോർട്ട് തയ്യാറാക്കാനുമായി എത്തിയ ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറംഗ വിദഗ്ധസംഘം ചൂരൽ മലയും മുണ്ടക്കൈയ്യും സന്ദർശിച്ചു. 10 ദിവസത്തിനകം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കും