കോൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ റസിഡന്റ് ഡോക്റ്ററെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ
പ്രതിഷേധം പിൻവലിച്ച് റസിഡന്റ് ഡോക്ടർ മാരുടെ സംഘടന.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.ആരോഗ്യ സംരക്ഷണ നിയമം പാസാക്കുമെന്ന ഉറപ്പ് ലഭിച്ചെന്ന് ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.15 ദിവസത്തിനുള്ളിൽ നിയമം നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതയും ഫോർഡ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ, എഐഎംഎസ് ഡൽഹി എന്നിവർ പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. കേസ് ഡയറി കൊൽക്കത്ത പോലീസ് ഇന്ന് സിബിഐയ്ക്ക് കൈമാറും. ഇന്നലെ രാത്രി തന്നെ പ്രാഥമിമിക അന്വേഷണത്തിന് ശേഷം കെഎസ്ആർസിബിഐ ഏറ്റെടുത്തു. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
Home News Breaking News ഡോക്ടറുടെ പീഡനക്കൊലപാതകം,സര്‍ക്കാര്‍ ഉറപ്പില്‍ പ്രതിഷേധം പിൻവലിച്ച് റസിഡന്റ് ഡോക്ടർമാരുടെ സംഘടന