കാഫിർ സ്ക്രീൻഷോട്ട് വിവാദം,സിപിഎം പ്രതിരോധത്തില്‍

Advertisement

കോഴിക്കോട്. ഒരു ഇടവേളയ്ക്ക് ശേഷം കാഫിർ സ്ക്രീൻഷോട്ട് വിവാദം വീണ്ടും ചൂടുപിടിക്കുന്നു. പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. സ്ക്രീൻ ഷോട്ടുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് ഗ്രൂപ്പുകളിൽ ആണെന്ന പോലീസ് റിപ്പോർട്ട് ആണ് സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നത്. എന്നാൽ സ്ക്രീൻഷോട്ട് ഉറവിടം സംബന്ധിച്ച് ഫേസ്ബുക്കും വാട്ട്സപ്പും ഇതുവരെ മറുപടി നൽകാത്തതിനാൽ പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പേരിലാണ് കെ കെ ശൈലജയെ കാഫിർ എന്ന് വിളിച്ചു കൊണ്ടുള്ള സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചത്. മുഹമ്മദ് ഹാസിം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് റിപ്പോർട്ട് കൈമാറിയത്.

അതിനിടെ വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തില്‍ ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരണവുമായി വി ടി ബൽറാം. രാഷ്ട്രീയ നേട്ടം കൊയ്യാൻ എന്ത് വൃത്തികേടും സി പി ഐ എം ചെയ്യുമെന്ന് എഫ് ബി പോസ്റ്റിൽ

കെ കെ ശൈലജയെ പിന്തുണച്ചവർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയുമോ എന്നും ചോദ്യം.