വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 14 ബുധൻ

BREAKING NEWS

👉അർജുന് വേണ്ടി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ ഷിരൂരിൽ ഗംഗാ വലിപുഴയിലിറങ്ങി

👉അർജുന് വേണ്ടിയുള്ള തിരച്ചിലിൽ മത്സ്യതൊഴിലാളികളും പങ്കെടുക്കുന്നു.

👉സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

🌴 കേരളീയം 🌴

🙏 കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കി കണ്ടെത്തി.

🙏 വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ ഇന്നലെ മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയതെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഓഗസ്റ്റ് 20നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

🙏 വയനാട് പുനരധിവാസത്തിനായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. വയനാടിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ളവര്‍ സംഭാവന നല്‍കിവരുകയാണ്.

🙏 വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി പോത്ത് കല്ല് ചാലിയാറില്‍ തെരച്ചിലിനു പോയ 14 അംഗ സംഘം പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്ന് പരപ്പന്‍പാറയിലെ വനമേഖലയില്‍ കുടുങ്ങി.

🙏 വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഉപഭോക്തൃ കേസില്‍ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

🙏 ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ചരിത്ര നേട്ടം. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് 42-ാം സ്ഥാനത്തും ദന്തല്‍ കോളേജ് 21-ാം സ്ഥാനത്തുമാണുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ഈ വര്‍ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

🙏 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്.

🙏 പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 267 പേര്‍ക്കാണ് ഇത്തവണ പൊലീസ് മെഡല്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരാണ് പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.

🙏 വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ വിവാദമായ സ്‌ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് ഇടത് വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്ക് സ്‌കീന്‍ ഷോട്ട് ലഭിച്ചത്. റെഡ് ബറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ് സന്ദേശമെത്തിച്ചത്.

🙏 ഗുരുവായൂര്‍ ദേവസ്വം സൂക്ഷിച്ചിരുന്ന 124 കിലോ ആനക്കൊമ്പുകളും പല്ലുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. ആനയുടെ കൊമ്പുകള്‍ നശിപ്പിക്കാനോ ഉപേക്ഷിക്കാനോ ദേവസ്വത്തിന് അനുവാദമില്ലാത്ത സാഹചര്യത്തില്‍ ഇവ ഏറ്റെടുക്കണമെന്ന് ദേവസ്വം വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംസ്ഥാന സര്‍ക്കാര്‍ സംഭവം അവഗണിക്കുകയാണെന്നും പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

🙏 പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് . കൊല്‍ക്കത്ത ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിധി .

🙏 പശ്ചിമ ബംഗാളില്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

🙏 എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റ ദിവസം ആറ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണിത്. തിരുവനന്തപുരം – ചെന്നൈ, ചെന്നൈ – ഭുവനേശ്വര്‍, ചെന്നൈ – ബാഗ്ഡോഗ്ര, കൊല്‍ക്കത്ത – വാരണാസി, കൊല്‍ക്കത്ത – ഗുവാഹത്തി, ഗുവാഹത്തി – ജയ്പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.

🇦🇽 അന്തർദേശീയം 🇦🇴

🙏ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കു തക്കതായ ശിക്ഷ നല്‍കണമെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്.

🏏🥍 കായികം🏹🏑

🙏 നൂറ് ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ ഇനി വിധി പറയുക.