വയനാട്. ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരുന്നു. രാവിലെ 8 മണിയോടെ ആരംഭിച്ച തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.ഇനി 124 പേരെയാണ് കണ്ടെത്താനുള്ളത്. കാലവസ്ഥ മോഷമായതിനാൽ സന്നദ്ധ സംഘടന പ്രവർത്തകരെ തെരച്ചിൽ ഉൾപ്പെടുത്തിയിട്ടില്ല.ഫയർഫോഴ്സിന്റെയും,NDRF ൻ്റെയും നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ പുരോഗമിക്കുന്നത്.
ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡി.എൻ.എ പരിശോധന പൂർത്തിയാക്കി.ഇനി കണ്ടെത്താനുള്ളത് 124 പേരെയാണ് . ഇവർക്കായി തെരച്ചിൽ പുരോഗിമിക്കുകയാണ്. ചൂരൽമല മുണ്ടക്കൈ മേഖലകളിൽ ആറു സോണുകൾ കേന്ദ്രീകരിച്ചു,ചാലിയാർ പുഴയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുമാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്ന് കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘം ദുരന്തമേഖലയിൽ തുടരുകയാണ്.ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകളാണ് സംഘം വിലയിരുത്തുന്നത്. ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണ് സംഭവിച്ചതെന്ന് സംഘം വിലയിരുത്തുന്നുണ്ട്.10 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംഘം സർക്കാരിൽ സമർപ്പിക്കും.