പാനൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയര്‍വിദ്യാര്‍ഥികളുടെ മർദ്ദനം

Advertisement

കണ്ണൂർ . പാനൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനം. മർദ്ദിച്ചത് സീനിയർ വിദ്യാർത്ഥികൾ. കതിരൂർ ചുണ്ടങ്ങാപൊയിൽ HSS പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെയാണ് ആക്രമണം. സ്കൂളിൽ നടന്ന റാഗിംഗ് തുടർച്ചയായാണ് ആക്രമണമെന്ന് സൂചന. പാനൂർ ബസ്റ്റാൻഡിൽ മുപ്പതോളം വിദ്യാർഥികൾ ചേർന്നായിരുന്നു ആക്രമണം. കൂട്ടത്തല്ലിൽ നിന്ന് വിദ്യാർത്ഥിയെ രക്ഷിച്ചത് പോലീസ് ഇടപെട്ട് ആണ്. മുഖത്ത് പരിക്കേറ്റ വിദ്യാർഥി ചികിത്സ തേടി. മൂന്നു ദിവസത്തിനിടെ മൂന്നാമത്തെ റാഗിംഗ് പരാതി.