വർണ്ണാഭമായ ചടങ്ങുകൾ; സംസ്ഥാനത്തെങ്ങും സ്വതന്ത്ര്യ ദിനാഘോഷം

Advertisement

തിരുവനന്തപുരം: വർണ്ണാഭമായ ചടങ്ങുകളോടെ സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊല്ലത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പതാക ഉയർത്തി.പ്രതിസന്ധികളെ നേരിട്ട് കേരളം മുന്നോട്ട് പോകുകയാണെന്നും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വി ശിവൻകുട്ടി ആവശ്യപ്പെട്ടു.ആഗോള തലത്തിൽ രാജ്യം തലയുർത്തി നിൽക്കുകയാണ്.
ദാരിദ്യവും, തൊഴിൽ ഇല്ലായ്മയും തുടച്ച് നീക്കണം.ഫെഡറിലിസം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും
ഐക്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും വി ശിവൻകുട്ടി പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ വിവിധ സേനവിഭാഗങ്ങളുടെ പരേഡും അരങ്ങേറി.

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. മതേതരത്വത്തിന് എതിരായ വെല്ലുവിളികൾ ഒരുമിച്ച് ചേർത്ത് തോൽപ്പിക്കണമെന്നും കേരള വികസന മാതൃക ലോക ശ്രദ്ധ ആകർഷിച്ചത് ആണ് എന്നും മന്ത്രി പറഞ്ഞു. നവ കേരളസദസിൽ സാധാരണക്കാർ മുതൽ നൊബേൽ ജേതാക്കൾ വരെ പറഞ്ഞത് സർക്കാർ ശ്രദ്ധയോടെ കേട്ട് നടപടി സ്വീകരിച്ചു വരികയാണ് എന്നും മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

കോട്ടയം ജില്ലാ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയർത്തി. തുടർന്ന് പരേഡ് പരിശോധിച്ച് സെല്യൂട്ട് സ്വീകരിച്ചു. 20 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുത്തത്.വയനാട്ടിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് നന്ദി അർപ്പിച്ച മന്ത്രി പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സ്വാതന്ത്ര്യ ദിനസന്ദേശത്തിൽ പറഞ്ഞു.

മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ ദേശീയ പതാക ഉയർത്തി.തുടർന്ന് പരേഡ് പരിശോധിച്ച് സെല്യൂട്ട് സ്വീകരിച്ചു. 34 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുത്തത്.ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനം നടത്തിയവർക്ക് മന്ത്രി കെ രാജൻ നന്ദി അറിയിച്ചു.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു .കാത്തോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിവിധ സേനാവിഭാഗങ്ങൾ മാർച്ച് ഫാസ്റ്റിൽ പങ്കെടുത്തു .വയനാട് ദുരന്തത്തിൽ സമഗ്രമായ പുനരധിവാസമാണ് സർക്കാർ ലക്ഷമെന്ന്മന്ത്രി പറഞ്ഞു ‘കേരളം ഒന്നിച്ചു നിൽക്കണമെന്നും നമ്മൾ അതിജീവിക്കും എന്നും ജോർജ് വ്യക്തമാക്കി .മാലിന്യ വിമുക്ത പത്തനംതിട്ടയാണ് ഭാവി ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു .പത്തനംതിട്ട എസ്പി വി അജിത്ത്,ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

നിയമസഭയിൽ രാവിലെ 9 മണിക്ക് സ്പീക്കർ എ എൻ ഷംസീർ ദേശീയ പതാക ഉയർത്തി. നിയമസഭ വളപ്പിലെ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ബി ആർഅംബേദ്കർ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി. നിയമസഭ ജീവനക്കാർ പങ്കെടുത്തു.


പട്ടം പിഎസ് സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ പതാക ഉയർത്തി. മന്ത്രി ജി ആർ അനിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളും എന്നിവർ പങ്കെടുത്തു

Advertisement