കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരുക്ക്

Advertisement

കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. ചേറങ്ങനാൽ പത്തനാ പുത്തൻപുര അവറാച്ചനാണ്(75) പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വടക്കുംഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന അവറാച്ചനെ കാട്ടാന പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പരിസരസവാസികളെ വിളിച്ചുകൂട്ടി അവറാച്ചനെ ആശുപത്രിയിലേക്ക് മാറ്റിയത്. വാരിയെല്ലിന് പിന്നിലും തുടയിലുമാണ് പരുക്കേറ്റത്.