നഗരത്തിൽ വഴിയാത്രക്കാരന്റെ തലയിൽ കടയുടെ ചുവരിൽ പിടിപ്പിച്ചിരുന്ന വലിയ ഗ്ലാസ് വീണ് അപകടം

Advertisement

തൃശ്ശൂർ. നഗരത്തിൽ വഴിയാത്രക്കാരന്റെ തലയിൽ കടയുടെ ചുവരിൽ പിടിപ്പിച്ചിരുന്ന വലിയ ഗ്ലാസ് വീണ് അപകടം. വഴിയാത്രക്കാരൻ ആയ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണന്റെ തലയിൽ ഗ്ലാസ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  ഗോപാലകൃഷ്ണനെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സ്വരാജ് റൗണ്ടിലെ  മണികണ്ഠൻ ആലിന് സമീപം രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കെട്ടിടത്തിന്റെ  ഒന്നാം നിലയിൽ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. ഈ സമയം നടന്നുവന്ന ഗോപാലകൃഷ്ണന്റെ തലയിൽ ഗ്ലാസ് പതിച്ചു.

കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ  കെട്ടിടത്തിൽ ഉള്ളതിനാൽ താഴത്തെ നിലയിലെ കടകൾ താൽക്കാലികമായി ഫയർഫോഴ്സ് അടപ്പിക്കുകയും. ഫുട്പാത്തിലൂടെ ഉള്ള  ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്. 15 വർഷം മുമ്പ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട നിരവധി കെട്ടിടങ്ങളാണ് സ്വരാജ് റൗണ്ടിന് ചുറ്റും അപകട ഭീഷണി ഉയർത്തി ഇപ്പോഴും സ്ഥിതി ചെയ്യുന്നത്.

REP. IMAGE