കേരളത്തിൽ ഡോക്ടര്‍മാര്‍ നാളെ സൂചന പണിമുടക്ക് നടത്തും

Advertisement

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ നാളെ സൂചന പണിമുടക്ക് നടത്തും. പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്‍റ് ഡോക്ടര്‍മാരും നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്ന് കെഎംപിജിഎ  അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.