കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽഒഴിഞ്ഞ്മാറി ഡിവൈ എഫ് ഐ നേതാവ് റിബേഷ്

Advertisement

കോഴിക്കോട് .കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഒഴിഞ്ഞ്മാറി ഡിവൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. ആദ്യം പോസ്റ്റ് താങ്കൾ ആണോയെന്ന ചോദ്യത്തോട് മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്ത് എന്നായിരുന്നു മറുപടി. അതേ സമയം ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെ പിന്തുണച്ച് കോഴിക്കോട് ഡിവൈഎഫ്ഐ രംഗത്തെത്തി.


വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് ഗ്രൂപ്പുകളിൽ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിൽ തന്നെ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് 2.34 നാണ് റെഡ് എൻകൗണ്ടർ എന്ന പേജിൽ അഡ്മിൻ റിബേഷ് ആദ്യമായി സ്ക്രീൻഷോട്ട് ചെയ്തു വെന്നും പറയുന്നു.

റിബേഷ് അന്വേഷണത്തോട് സഹകരിക്കുക മാത്രമാണ് ചെയ്തെന്ന് കോഴിക്കോട് ഡിവൈ എഫ് ഐ സെക്രട്ടറി പി ഷൈജു.വിവാദം വീണ്ടും കൊഴുക്കുന്നതിനിടെ ഡിവൈഎഫ്ഐ നേതാക്കളായ ഫേസ്ബുക്ക് പേജ് അഡ്മിൻ മാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവും ശക്തമാവുകയാണ്.

Advertisement