കവടിയാറിൽ ഭിന്നശേഷി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി  സ്വതന്ത്ര്യ ദിനം ആഘോഷിച്ചു

Advertisement

തിരുവനന്തപുരം: നോർത്ത് ഉപജില്ലയിലെ സ്കൂളകളിൽ ഭിന്നശേഷി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ യു ആർ സി തല ഉദ്ഘാടനം കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പി ടി എ വൈസ് പ്രസിഡന്റ് അശ്വതി എം തമ്പി അദ്ധ്യക്ഷ വഹിച്ച ആഷോഷ പരിപാടി വാർഡ് കൗൺസിലർ പി ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പിത ബി പതാക ഉയർത്തി. യു ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ പത്മകുമാരി, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ സജു ഡാനിയേൽ,അദ്ധ്യാപകരായ വത്സമ്മ ചാക്കോ,ബിന്ദു ആർ, ബീന ജോസഫ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും മാഗസിൻ പ്രകാശനവും, വർണ്ണാഭമായ റാലിയും കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.