ഒരുവെള്ളപ്പാച്ചിലിനുമുന്നില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക ശക്തികളെല്ലാം വിരണ്ടുനില്‍ക്കുന്ന കാഴ്ച, അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം

Advertisement

കോഴിക്കോട് . ഒരുവെള്ളപ്പാച്ചിലിനുമുന്നില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക ശക്തികളെല്ലാം വിരണ്ടുനില്‍ക്കുന്ന കാഴ്ച, ഷിരൂരിലെ മണ്ണിടിച്ചിലിൽ കണ്ണാടിക്കൽ സ്വദേശി അർജുനെ ഒരു കൂറ്റന്‍ ട്രക്ക് അടക്കം കാണാതായിട്ട് ഇന്നേക്ക് ഒരുമാസം. അർജുന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കുടുംബം.

പ്രിയപ്പെട്ടവന് എന്ത് സംഭവിച്ചു എന്നറിയാത്ത ഒരുമാസക്കാലം… കണ്ണീരുണങ്ങാത്ത മുപ്പത് ദിനരാത്രങ്ങൾ.. അർജുൻ്റെ മടങ്ങിവരവിനായി പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ്..

ഉടൻ മടങ്ങിയെത്തുമെന്ന ഉറപ്പ് നൽകിയാണ് കണ്ണാടിക്കലെ വീട്ടിൽ നിന്ന് അർജുൻ കർണാടകയിലേക്ക് തിരിച്ചത്.. ലോറിയിൽ ലോഡുമായി രാംനഗറിൽ നിന്ന് മലപ്പുറം എടവണ്ണയിലേക്ക് മടക്കയാത്ര. ഒരു ഫോൺകോളിനിപ്പുറത്ത് ഭാര്യയേയും അമ്മയേയുമെല്ലാം ഇടതടവില്ലാതെ അർജുൻ ചേർത്ത് പിടിച്ചിരുന്നു. അന്ന് ആ ഫോൺ കോൾ എത്തിയില്ല. ആശങ്ക ഇരട്ടിയാക്കി അർജുൻ കടന്നുവരുന്ന വഴിയായ ഷിരൂരിൽ മണ്ണിടിഞ്ഞ് അപകടമെന്ന വാർത്ത. ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയ്ക്കിടയിലും പൊലീസിൽ കുടുംബം വിവരമറിയിച്ചു.ഒരുപാട് ഇടപെടലുകളും മാധ്യമവാര്‍ത്തകളുമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എന്നാല്‍ ഒരു ഒരുവെള്ളപ്പാച്ചിലിനുമുന്നില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക ശക്തികളെല്ലാം വിരണ്ടുനില്‍ക്കുന്ന കാഴ്ച, അന്ന് തുടങ്ങിയ കാത്തിരിപ്പ്. രക്ഷനൽകാൻ ഉയർത്തിയ കൈകളിലെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കിയ വീടും നാടും നാട്ടുകാരും… മുപ്പത് ദിനങ്ങൾക്കിപ്പുറം, സാധ്യതയുടെ വാതിലുകൾ എല്ലാം അടയുമ്പോഴും ഉറ്റവര്‍ കാത്തിരിക്കുകയാണ്.

Advertisement