യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചു

Advertisement

കോഴിക്കോട്. യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി ഉൾപ്പെടെ മൂന്നു പേർ കോഴിക്കോട് എത്തി മൊഴിഎടുത്തു.
പണം വകമാറ്റിയതിലും പരാതി പുറത്തുവന്നതിലുമാണ് അന്വേഷണം.

കോഴിക്കോട് ചേളന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ് അശ്വിനും പ്രവർത്തകൻ അനസും ദുരിതാശ്വാസ നിധി വകമാറ്റി ചെലവിട്ടു എന്നായിരുന്നു പുറത്ത് വന്ന പരാതി. രാഹുൽ മാങ്കുട്ടത്തിന് മണ്ഡലം പ്രസിഡൻ്റ് അജൽ അയച്ച പരാതി പുറത്ത് വന്നതോടെയാണ് വിവാദമായത്. ഇന്നലെ കോഴിക്കോട് ഡിസിസി ഓഫിസിൽ അബിൻ വർക്കിയുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് പരാതിക്കാരൻ്റെയും ആരോപണ വിധേയൻ്റെയും മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ഡിസിസി യും അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ.


തനിക്കെതിരെ പരാതി അയച്ചതിന് പിന്നിൽ യൂത്ത് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന് ആരോപണ വിധേയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാദത്തിൽ സംഘടനാ നടപടിക്കാണ് സാധ്യത.

Advertisement