വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 16 വെള്ളി

BREAKING NEWS

👉മൂന്ന് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് വൈകിട്ട് മൂന്നിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും

👉ഐ എസ് ആർ ഒ യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ ഒ എസ് 8 വിജയകരമായി വിക്ഷേപിച്ചു.

👉തിരുവനന്തപുരം ബീമാപള്ളിയിൽ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഷിബിലി കൊല്ലപ്പെട്ടു.

👉ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.നാവിക സേനയും പങ്കാളികൾ

👉പാലക്കാട് നൊച്ചുള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വേലമണി എന്നയാൾ മരിച്ചു

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

🙏വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാന്‍ അവസരമൊരുക്കി മേപ്പാടിയില്‍ അദാലത്ത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക.

🙏 പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമര്‍ശിച്ച മാധവ് ഗാഡ്ഗില്‍ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അറിയിച്ചു. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്, ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം.

🙏 സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി കെഎസ്ഇബി ചെയര്‍മാന്‍ തന്നെ രംഗത്തിറങ്ങിയത്. ആണവ നിലയം എന്തിനെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

🙏 വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി കെകെ രമ എംഎല്‍എ. വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ആസൂത്രണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്നും നാട് കത്തേണ്ടിയിരുന്ന സംഭവമാണിതെന്നും പറഞ്ഞ രമ എംവി ജയരാജന്‍ സൈബര്‍ ഗ്രൂപ്പുകളെ തള്ളിയത് ആരോപണം മുന്നില്‍ കണ്ടാണെന്നും പറഞ്ഞു.

🙏 ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മകളെയും പൊലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയില്‍ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്.

🙏 കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ പിജി, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചു. ഒപി വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളെ
ഒഴിവാക്കിയിട്ടുണ്ട്.

🙏 സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് 2022ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. അതേസമയം, 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും.

🇳🇪 ദേശീയം 🇳🇪

🙏 കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിലും തുടര്‍ന്നുള്ള അക്രമസംഭവങ്ങളിലും പ്രതിഷേധച്ച് നാളെ രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണി വരെ ഐ.എം.എ. പണിമുടക്കും. അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. ഒ.പി., അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

🙏 വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിനെതിരെ ജനക്കൂട്ടത്തിന്റെ ആക്രമണം. അക്രമത്തില്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗം പൂര്‍ണമായും തകര്‍ന്നതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച
പുലര്‍ച്ചെ 12.30-ഓടെയാണ് സംഭവം.

🙏 കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ 5 ഡോക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവര്‍ക്കും പീഡനത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം. അതേസമയം, കൊലപാതകം നടന്ന ആര്‍ജി കര്‍ ആശുപത്രി കഴിഞ്ഞ രാത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ 9 പേരും അറസ്റ്റിലായി.

🙏 പശ്ചിമബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി മമത ബാനര്‍ജി. ഇന്നലെ അക്രമം നടത്തിയത് വിദ്യര്‍ത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ്
മമത ബാനര്‍ജിയുടെ ആരോപണം.

🙏 വനിതാ ഡോക്ടറുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലിസ് ശ്രമിച്ചെന്നും പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കു മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

🙏 സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ദില്ലി മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലില്‍ അടയ്ക്കാന്‍ ഏകാധിപത്യത്തിന് കഴിയും, പക്ഷേ ഹൃദയത്തിലെ രാജ്യസ്നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്.

🙏 ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരര്‍ക്കായി രണ്ടാം ദിവസവും തിരച്ചില്‍. സ്ഥലത്ത് മൂന്ന് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വീരമൃതു വരിച്ച സൈനികന്‍ ക്യാപ്റ്റന്‍ ദീപക് സിങ്ങിന് സൈന്യം അന്തിമോചചാരം അര്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം ഉത്തരാഖണ്ഡിലെ ജന്മനാട്ടില്‍ എത്തിച്ചു.

🇦🇺 അന്തർദേശീയം 🇦🇺

👉 ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ദൈവ കോപത്തിന്റെ ഗണത്തില്‍പ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.

👉 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയിട്ടുള്ള സൈനിക നടപടിയില്‍ 40000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച മരണം 40005 ആയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ‘ ഗാസയിലെ ജനസംഖ്യ.

👉 റഷ്യന്‍ മണ്ണില്‍ സ്വയം പ്രതിരോധത്തിനായി യുക്രെയ്‌ന് തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിക്കാമെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യക്കുള്ളില്‍ യുക്രെയ്ന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബ്രിട്ടന്‍ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍.

🏑🏹🤽🏻‍♀️കായികം🏏⛷️🥍

👉 ഒളിംപിക്സ് വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവന്‍ മഹാവീര്‍ ഫോഗട്ട്. കോടതി വിധിയോടെ എല്ലാ മെഡല്‍ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്സിനായി തയ്യാറെടുക്കാന്‍ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു.

👉 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

Advertisement