ആറാം തവണയും മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ പ്രതികരിച്ച് ഉർവശി. അഭിനയിക്കുമ്പോൾ സംവിധായകൻ ഓക്കെ പറയുന്നതാണ് ആദ്യത്തെ പുരസ്‌കാരം. അഭിനയിക്കുമ്പോൾ ഒരിക്കലും അവാർഡ് നമ്മുടെ മുന്നിൽ വരാറില്ല. ഡയറക്ടറാണ് ആദ്യത്തെ അവാർഡ് തരുന്നയാൾ. അദ്ദേഹം ഓക്കെ പറയുന്നതാണ് അവാർഡ്
പടം റിലീസ് ചെയ്ത് ഓരോരുത്തരും പ്രശംസിക്കുന്നത് ഓരോ അവാർഡായാണ് ഹൃദയപൂർവം സ്വീകരിക്കുന്നത്. തീർച്ചയായും സർക്കാർ തലത്തിൽ ആ പ്രശംസ അംഗീകാരമായി വന്നതിൽ വളരെയധികം സന്തോഷമുണ്ട്. സ്‌കൂളിൽ പ്രോഗസ് റിപ്പോർട്ട് കിട്ടുമ്പോൾ നോക്കുന്ന മാർക്ക് പോലെയാണ് അവാർഡ് എനിക്ക്.
പാർവതിയുമായി മികച്ച അഭിനയം തന്നെയായിരുന്നു ഉള്ളൊഴുക്കിൽ നടന്നത്. പാർവതി എതിർവശത്ത് ഉണ്ടായിരുന്നതു കൊണ്ടാണ് അത്രയും മികച്ചതായി അഭിനയിക്കാൻ പറ്റിയത്. ഉള്ളൊഴുക്കിനെ സംബന്ധിച്ച് ഞാൻ മാനസികമായും ശാരീരികമായും ഒരുപാട് വിഷമതകൾ നേരിട്ട സമയം കൂടിയായിരുന്നുവെന്നും ഉർവശി പറഞ്ഞു.