കുടുംബം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു

Advertisement

പേരാമ്പ്ര. കുടുംബം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
  മുളിയങ്ങൽ വാല്യക്കോട് റോഡിൽ രാമല്ലൂർ എകെജി സെന്ററിനു സമീപം  ആണ്  കാർ കനാലിലേക് വീണത്.ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം ‘ വാല്യക്കോട് ഭാഗത്തു നിന്നും മുളിയങ്ങൽ ഭാഗത്തെക്ക് പോകുകയായിരുന്ന  കാർ നിയന്ത്രണം വിട്ട് കനാലിലേക് പതിക്കുകയായിരുന്നു. പയ്യോളി അങ്ങാടി സ്വദേശികളായ കൊടക്കാട്ട് ശ്രീനിവാസൻ നായർ,ഭാര്യ ജാനകി, മകൻ ശ്രീജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ആരുടേയും പരുക്ക് സാരമുള്ളതല്ല. ശ്രീജേഷിന്റെ ആറുവയസുകാരിയായ മകളും കാറിൽ ഉണ്ടായിരുന്നു.ശ്രീജേഷിന്റെ ഭാര്യയുടെ സഹോദരന്റെ കല്യാണത്തിനായി കായണ്ണ നരയം കുളത്തേക്ക് പോകുകയായിരുന്നു കുടുംബം.ഈ ഭാഗം സ്ഥിരം അപകട മേഖല ആണെന്ന് നാട്ടുകാർ പറഞ്ഞു.പരുക്കേറ്റവരെ പേരാമ്പ്ര യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement