കണ്ണൂരിൽ ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

Advertisement

കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന യുവാവ് കസ്റ്റഡിയില്‍. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറുവോട്ടു നടന്ന സംഭവത്തില്‍ പനച്ചിക്കടവത്ത് പി.കെ.അലീമ (53), മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

സെല്‍മയുടെ ഭർത്താവ് ഷാഹുലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ഷാഹുലിനും ഇവരുടെ പന്ത്രണ്ടുവയസുള്ള മകനും പരിക്കേറ്റു.

പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പേരാവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.