ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ ഇനി മുതൽ മഞ്ഞ നിറം

Advertisement

ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറം. ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ ഇനി മുതൽ മഞ്ഞ നിറം ഉപയോഗിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. ഒക്ടോബർ ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളം നിറമായി തുടരും.

ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും ആംബർ യെല്ലോ നിറം നൽകണം എന്നാണു ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. ബമ്പർ, ബോണറ്റ്, ഡിക്കി എന്നിവയിൽ ഉൾപ്പെടെ പുതിയ മഞ്ഞ നിറം നൽകണം. മാറ്റം ഒക്ടോബര് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തീരുമാനം നടപ്പാക്കാൻ RTO മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ മുന്നിൽ കണ്ടാണ് പരിശീലന വാഹനങ്ങളുടെ നിറം മാറ്റുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങളുടെ നിറം മാറ്റേണ്ടതില്ല. നിറം മാറ്റാം അധിക ബാധ്യത സൃഷ്ടിക്കും എന്നാണു സ്‌കൂൾ ഉടമകൾ പറയുന്നത്. അതെ സമയം ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിന് മാറ്റം ഉണ്ടാകില്ല. വെള്ള നിറം പിൻവലിക്കാൻ ആവശ്യം ശക്തമായിരുന്നു എങ്കിലും ട്രാൻസ്‌പോർട്ട് അതോറിട്ടി ആവശ്യം തള്ളി. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ടൂറിസ്റ്റ് ബസ് ഓപറേറ്റര്മാരും ആയി നേരത്തെ ചർച്ചകൾ നടന്നിരുന്നു. പിന്നാലെ നടന്ന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.

Advertisement