മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 18 ദിവസമായി നടന്നുവന്ന സംയുക്ത ജനകീയ തിരച്ചിൽ അവസാനിച്ചു

Advertisement

വയനാട്.മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 18 ദിവസമായി നടന്നുവന്ന സംയുക്ത ജനകീയ തിരച്ചിൽ അവസാനിച്ചു.. ഇന്ന് മുതൽ ബന്ധുക്കൾ ആവശ്യപ്പെടുന്ന ഇടത്തും സംശയം തോന്നുന്ന ഇടങ്ങളിലുമായി തിരച്ചിൽ പരിമിതപെടുത്തും.. 124 പേരെ ഇനിയും കണ്ടെത്തന്നുണ്ട്.. ദുരിത ബാധിധരുടെ താത്കാലിക പുനരധിവാസത്തിനുള്ള ശ്രെമങ്ങൾ ഊർജിതമാക്കി .300 ഓളം വാടക വീടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 20 നകം ക്യാമ്പുകളിൽ തുടരുന്നവരെ വാടക വീടുകളിലേക്ക് മാറ്റി ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കാനാണ് നീക്കം. ക്യാമ്പുകളിൽ ഉള്ള പലരും ബന്ധുവീടുകളിലേക്കും സന്നദ്ധ സേവകർ എടുത്തു കൊടുത്ത വീടുകളിലേക്കും മാറിയിട്ടുണ്ട്. അടിയന്തര സഹായധനത്തിനായി രേഖകൾ നഷ്ടപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ടുകൾ സജ്ജമാക്കാൻ അദാലത്തുകളും നടക്കുന്നുണ്ട്.. അതെ സമയം തിരിച്ചറിയാൻ കഴിയാതെ സംസ്കരിച്ച മൃദദേഹങ്ങളുടെ DNA പരിശോധന പൂർത്തിയായി. കാണാതായവരുടെ ബന്ധുക്കളുടെ DNA യുമായി ഒത്തുനോക്കിയുള്ള പട്ടിക ഉടൻ പുറത്തുവിടും..

Advertisement