2024 ആഗസ്റ്റ് 17 ശനി
BREAKING NEWS
🙏സംസ്ഥാനത്തെ ഇന്ന് ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും, ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും.
👉സംസ്ഥാനത്ത് ഇന്നും പരക്കെ മഴ;പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത
👉തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.
🙏മുതലപ്പൊഴിയിൽ കാണാതായ അഞ്ച് തെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

🌴 കേരളീയം 🌴
🙏 വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചിലില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരണോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.
🙏 വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു. 626 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. മൂന്ന് പാലങ്ങള്‍ തകര്‍ന്നു.
🙏 വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

🙏 അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇനി ഡ്രെഡ്ജിംഗ് മെഷീന്‍ വന്നതിന് ശേ
ഷം മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജര്‍ എത്തിക്കാനാവൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുദ്ധിമുട്ടെന്ന് നേവിയും ഈശ്വര്‍ മല്‍പെയും പറഞ്ഞിരുന്നു.
🙏 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും, മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

🙏 സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
🙏 കോഴിക്കോട് വടകരയില്‍ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ തട്ടിപ്പ്. പണയം വച്ച 26 കിലോ സ്വര്‍ണ്ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. ബാങ്ക്,, ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്.

🙏 പാനൂരില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം. എസ്എഫ്ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ്
പ്രശ്നമുണ്ടായത്.
🙏 സംവിധായകന്‍ മേജര്‍ രവിയ്ക്കെതിരെ ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ പരാതി. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസില്‍ പ്രതികളാണ്.

🇳🇪 ദേശീയം 🇳🇪
🙏ജമ്മു കശ്മീര്‍, ഹരിയാണ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18-നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25-നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍.
🙏വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തമുണ്ടായ വയനാട് ഉടന്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
🙏 സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നടത്തി ചട്ടവിരുദ്ധമായി മറ്റൊരു കമ്പനിയില്‍ നിന്നും കോടികള്‍ വരുമാനം നേടിയെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ വെളിപ്പെടുത്തല്‍.

🙏 രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
🙏 കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗിനെ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശയ്ക്ക് കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നല്‍കി. ഗിരിധര്‍ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാര്‍ സിംഗിന്റെ നിയമനം.
🙏 കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയം എന്നാണ് കോടതിയുടെ വിമര്‍ശനം. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

🙏 മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്. ബംഗാളില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയില്‍ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോള്‍ പറയുന്നില്ല.
🙏 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
🙏 വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ തന്റെ മകന്‍ ഒമര്‍ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

🙏 ബംഗ്ലാദേശിലെ ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനുസ് ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ‘ത്ത് ഹിന്ദുക്കളുടെയും മറ്റ് ‘ – ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയെ കുറിച്ചും ചര്‍ച്ച ചെയ്തതെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
🏑🥍🏏കായികം🏹🤽🏻♀️⛷️
🙏 പാരിസ് ഒളിംപിക്‌സിനിടെ അഞ്ചരമണിക്കൂര്‍ നീണ്ട അതിതീവ്രമായ ഭാരം കുറയ്ക്കലിനൊടുവില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി പരിശീലകന്‍ വോളര്‍ അകോസ്. കഠിന ശ്രമത്തിനിടെ വിനേഷ് തളര്‍ന്നുവീഴുക പോലുമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.

🙏ഗുസ്തി കരിയര്‍ 2032 വരെ തുടരുമെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്.