ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം പക്ഷേ, രഞ്ജിനി

Advertisement

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വിവാദം. നടി രഞ്ജിനി തുറന്നുപറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം.പുറത്തു വിടുന്നതിന് മുമ്പ് താനുൾപ്പടെ മൊഴി നൽകിയ വ്യക്തികൾക്ക് അതിലെ ഉള്ളടക്കം അറിയണമെന്നാണാവശ്യം. എന്റെ ഹർജി കൂടി പരിഗണിച്ചതിന് ശേഷമേ റിപ്പോർട്ട് പുറത്തു വിടുവെന്ന സർക്കാർ നിലപാട് സ്വാഗതാർമെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി

ഇപ്പോൾ റിപ്പോർട്ട് പുറത്തു വിടാത്തതിൽ സർക്കാരിനോട് നന്ദി പറയുന്നു.എന്നാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഞാനായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. നൽകിയ മൊഴിയിൽ എന്താണ് റിപോർട്ടിൽ വന്നതെന്നറിയാനുള്ള അവകാശം തനിക്കുണ്ട്. റിപ്പോർട്ട് ലഭിക്കുകയെന്ന കാര്യം തൻ്റെ മൗലികവകാശമാണ്. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിൻ്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാൽ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താൻ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി

തന്നെ വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. ഞാൻ കോടതിയിലും നിയമ വ്യവസ്ഥയിലും പൂർണമായി വിശ്വസിക്കുന്നു. സിനിമ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കൊണ്ട് കാര്യമില്ല. സിനിമയിലെ ഉന്നതർക്ക് കമ്മിറ്റിയെ സ്വാധീനിക്കാം.

അങ്ങനെയാകുമ്പോൾ നീതി വീണ്ടും നിഷേധിക്കപ്പെടും. ചലച്ചിത്ര മേഖലയിൽ സ്വതന്ത്ര ചുമതലയുള്ള ഒരു ട്രൈബ്യൂണലാണ് ആവശ്യം

കാര്യങ്ങൾ വിശ്വസിച്ച് പറയാവുന്ന ഒരു ട്രൈബ്യൂണൽ. അതീവ രഹസ്യത്തോടെ കാര്യങ്ങൾ സൂക്ഷിക്കുകയും പരിഹാരമുണ്ടാക്കാനും ട്രൈബ്യൂണലിന് കഴിയണം.റിപ്പോർട്ട് പുറത്തു വരുമ്പോൾ ഇത്തരത്തിലൊരു ട്രൈബ്യൂണലിനെപ്പറ്റി പരാമർശിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി.

Advertisement