വയനാട് ഉരുൾപൊട്ടൽ,വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

Advertisement

വയനാട്. ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും.തിരുവനന്തപുരത്തെ റസിഡൻസി ടവറിൽ രാവിലെ 10.30 യക്കാണ് നിർണായക യോഗം.ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുൾപ്പടെ യോഗത്തിൽ ചർച്ചയാകും. ഉരുൾപ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകൾ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നതടക്കം ബാങ്കേഴ്സ് സമിതി ചർച്ച ചെയ്യും.നേരത്തെ വയനാട് ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും വായ്പകൾ എഴുതി തള്ളുന്നതിൽ പരിമിതികളുണ്ടെന്നും അർഹതപ്പെട്ടവരുടെ വായ്പകൾ തള്ളാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നതെന്ന് ബാങ്കേഴ്സ് സമിതി കൺവീനർ പ്രതികരിച്ചിരുന്നു. ഇന്നത്തെ നിർണായക യോഗത്തിൽ ദുരിതബാധിത പ്രദേശത്ത് ബാങ്ക് മാനേജർമാരും ആർബിഐ പ്രതിനിധികളും പങ്കെടുക്കും.

Advertisement