തിരുവന്തപുരം. നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡന പരാതി.വൈസ് പ്രസിഡണ്ടും ഒമ്പതാം വാർഡായ പാവൂർകോണം മെമ്പറുമായ അബി ശ്രീരാജിനെതിരെയാണ് പരാതി.പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ 2021 മുതൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
യുവതിയുടെ പരാതിയിന്മേൽ കിളിമാനൂർ പോലീസ് കേസ് എടുത്തു.സ്വതന്ത്രനായി മത്സരിച്ച അബി ശ്രീരാജിന്റെ പിന്തുണയോടെയാണ് സിപിഎം ഭരണ സമിതി നഗരൂർ പഞ്ചായത്ത് ഭരിക്കുന്നത്.
കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ,നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ അബി ശ്രീരാജ്, 2021 മുതൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുടുംബ പ്രശ്നം പരിഹരിക്കാമെന്നും പഞ്ചായത്തിൽ ജോലി നൽകാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചാണ് പല സ്ഥലങ്ങളിൽ കൊണ്ടുപോയി അബി ശ്രീരാജ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. അബി ശ്രീരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്ത കിളിമാനൂർ പോലീസ് ബലാത്സംഗം, തട്ടികൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, SCST അട്രോസിറ്റി ആക്ട് എന്നീ വകുപ്പുകൾ ചുമത്തി. തിരുവനന്തപുരം സ്നേഹിതയിൽ കഴിയുന്ന യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുടെ പരാതി വിശദമായി പരിശോധിച്ചതിനുശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് കിളിമാനൂർ പോലീസ് വ്യക്തമാക്കി.
ഒമ്പതാം വാർഡായ പാവൂർകോണത്ത് നിന്ന് സ്വതന്ത്രനായാണ് അബി ശ്രീരാജ് മത്സരിച്ചു വിജയിച്ചത്.സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ ഭരണസമിതിയ്ക്ക് പിന്തുണ നൽകിതോടെയാണ്
വൈസ് പ്രസിഡന്റ് പദവി ലഭിച്ചത്. 17 അംഗങ്ങളുള്ള നഗരൂർ പഞ്ചായത്തിൽ അബി ശ്രീരാജിന്റെ കൂടി പിന്തുണയോടെ എൽഡിഎഫിന് 8 അംഗങ്ങളാണ് ഉള്ളത്