ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്, സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്നത് വൻ ചൂഷണം, വിവരങ്ങൾ പങ്ക് വച്ചത് ആശങ്കയോടെ

Advertisement

തിരുവനനന്തപുരം; ഏവരും അത്യാകാംക്ഷയോടെ കാത്തിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിച്ച് തയാറാക്കിയ റിപ്പോർട്ടാണിത്.63 പേജുകൾ ഒഴിവാക്കി. ‘ഷൂട്ടിങ് സെറ്റുകളിൽ സ്ത്രീകൾക്ക് കടുത്ത വിവേചനം, മദ്യവും ലഹരിമരുന്നും വിലക്കണം’

തിളങ്ങുന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം ദുരൂഹമാണ് എന്ന് പറഞ്ഞ് കൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്.സിനിമാ വ്യവസായത്തിന്റെ വിങ്ങലുകൾ കേട്ടു. സ്ത്രീകൾ മിക്കവും മൊഴി നൽകിയത് ആശങ്കയോടെ. അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ വേദന. പലരുടെയും മൊഴി ഞെട്ടിച്ചു.സിനിമയിൽ പുറം മോടി മാത്രം. സ്ത്രീകളുടെ മാത്രമല്ല പുരുഷൻമാരുടെയും കരച്ചിലുകൾ കേട്ടു. സിനിമ മേഖലയിൽ ചില അധികാര ​ഗ്രൂപ്പുകൾ നിലനിൽക്കുന്നു. സർക്കാരിന് നിയന്ത്രിക്കാനാകുന്നില്ല. ലൈറ്റ് ബോയ് മുതലുള്ളവർ സിനിമ രം​ഗത്ത് വിലക്കപ്പെടുന്നു. മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്. മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണ്.സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഷൂട്ടിം​ഗ് സെറ്റുകളിൽ പോകാനാകാത്ത സ്ഥിതി.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്. ചലച്ചിത്ര രംഗത്തുള്ളവർ ആ മേഖലയിൽ മറ്റാരെയും വിലക്കാൻ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ പറയുന്നു. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.

2019 ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുൻപ് തള്ളിയിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. വിവരാവകാശ കമ്മിഷന്റ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ കമ്മിഷൻ നിർദേശപ്രകാരം റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി.

പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന രേഖകളും ചിലർ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലർ കമ്മിഷനോട് പരാതിപ്പെട്ടു.2019 ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുൻപ് തള്ളിയിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. വിവരാവകാശ കമ്മിഷന്റ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ കമ്മിഷൻ നിർദേശപ്രകാരം റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി.

Advertisement