26 കിലോ സ്വർണ്ണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി

Advertisement

കോഴിക്കോട്: 26 കിലോ സ്വര്‍ണവുമായി മുങ്ങിയ മുന്‍ ബാങ്ക് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 5.30നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുന്‍ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറിനെ കഴിഞ്ഞ ദിവസം
തെലങ്കാനയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.

3 വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പാലാരിവട്ടത്ത് ജോയിന്‍ ചെയ്യാതെ മുങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന 17 കോടി രൂപ വില വരുന്ന സ്വര്‍ണവുമായാണ് ഇയാള്‍ കടന്നു കളഞ്ഞതെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വര്‍ണത്തിന് പകരം ഇയാള്‍ ബാങ്ക് ലോക്കറില്‍ മുക്കുപണ്ടം സൂക്ഷിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.

Advertisement