റഷ്യൻ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരണം

Advertisement

തൃശൂർ .റഷ്യൻ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീരിച്ച് ഇന്ത്യൻ എംബസി. തൃക്കൂർ സ്വദേശി സന്ദീപ് മരിച്ചതായും മൃതദേഹം തിരിച്ചറിഞ്ഞതായുമാണ് എംബസി ബന്ധുക്കളെ അറിയിച്ചത്.

സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും ഇന്ത്യൻ എംബസി ബന്ധുക്കളെ അറിയിച്ചു. റഷ്യയിലെ മലയാളി സംഘടനകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ സന്ദീപിന്റെ ബന്ധുക്കൾ കേന്ദ്രസർക്കാരിന് പരാതി നൽകിയിരുന്നു