മുല്ലപ്പെരിയാർ ,സർക്കാരും ഉദ്യോഗസ്ഥരും കേരള ജനതയെ പറഞ്ഞു പറ്റിക്കുകയാണെന്ന് കേരള കോൺഗ്രസ്

Advertisement

ഇടുക്കി. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും കേരള ജനതയെ പറഞ്ഞു പറ്റിക്കുകയാണെന്ന് കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ഉപ്പുതറയിൽ കേരള കോൺഗ്രസ് ഏകദിന ഉപവാസ സമരം നടത്തി. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായി.


‘ഉറങ്ങാൻ കഴിയുന്നില്ല… കേരളത്തിലെ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ഈ കാര്യങ്ങൾ കണ്ടുകൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല’. വർഷങ്ങൾക്കു മുമ്പ് പിജെ ജോസഫിന്റെ ഈ വാചകങ്ങളാണ് മുല്ലപ്പെരിയാർ വിഷയത്തെ ആളിക്കത്തിച്ചത്. ഇപ്പോൾ വീണ്ടും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ആശങ്കകളും വാർത്തകളും പുറത്തുവരുമ്പോൾ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയാണ് കേരള കോൺഗ്രസും. ഉപ്പുതറയിൽ നടന്ന ഉപവാസ സമരം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് ഉദ്ഘാടനം ചെയ്തു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.60 അടിയായി കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവും നിജപ്പെടുത്തി.

Advertisement