കൊച്ചി. സിനിമ മേഖലയിലെ ലൈംഗിക ചൂഷണ പരമ്പരകൾ വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ വൈകിയതിൽ
സർക്കാരിനെതിരെ വിമർശനം.സർക്കാർ വേട്ടക്കാരുടെ സ്വകാര്യതയാണ് സംരക്ഷിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി
സതീശൻ കുറ്റപ്പെടുത്തി.റിപ്പോർട്ടിന്മേൽ നിയമനടപടിക്ക് തടസ്സങ്ങളുണ്ടെന്ന ന്യായീകരണവുമായി മുൻ സിനിമാമന്ത്രി
എ കെ ബാലനും രംഗത്തെത്തി.അതേ സമയം റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാ തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിഞ്ഞുമാറി.
ഗുരുതര ലൈംഗിക ക്രൂരതകൾ ഉൾപ്പടെ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടു സർക്കാർ അഞ്ചു വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നു
എന്നതാണ് ഉയരുന്ന വിമർശനം. ക്രിമിനൽ കുറ്റങ്ങളുടെ പരമ്പര സർക്കാർ മറച്ചുവയ്ക്കുന്നുവെന്നും സർക്കാർ പൊതു സമൂഹത്തിന് മുന്നിൽ കുറ്റ വിചാരണ ചെയ്യപ്പെടുമെന്നും വിഡി സതീശൻ.
വ്യക്തിപരമായ മൊഴികൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സർക്കാരിനാകില്ലെന്നും മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരത്തുണ്ടായിരുന്ന കേന്ദ്ര മന്ത്രി. സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
സുരേഷ് ഗോപി കൂടി ഉൾപ്പെട്ട സമൂഹത്തിന് എതിരെയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും സുരേഷ് ഗോപി പ്രതികരിക്കണമെന്നും നോവലിസ്റ്റായ സാറ ജോസഫ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇരട്ടത്താപ്പ് ആരോപണം ഉയർത്തി സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.