കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിത് തംസുമിക്കായി അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ സംഭവത്തിൽ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. ഇതേതുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇതേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.
പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്ന് ട്രെയിനിലെ യാത്രക്കാരിയാണ് പൊലീസിനെ അറിയിച്ചത്. യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ബബിതയാണ് പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തത്. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് ബബിത പറയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോട്ടോ സഹിതം വിവരം യാത്രക്കാരി പൊലീസിന് കൈമാറിയത്. തമിഴ്നാട് പൊലീസിനെ വിവരം അറിയച്ചതായും അവർ തിരച്ചിൽ ആരംഭിച്ചതായും ഡിസിപി ഭരത് റെഡ്ഡി പ്രതികരിച്ചു
ട്രെയിനിലെ യാത്രക്കാരി പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മലയാളം വശമില്ലാത്തതിനാല്‍ നടന്നില്ല. പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ വശമുള്ളൂ എന്നതാണ് മറ്റൊരു വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കന്യാകുമാരി പൊലീസിനും ആര്‍.പി.എഫിനും നാഗര്‍കോവില്‍ എസ്.പിക്കും പെണ്‍കുട്ടിയുടെ ചിത്രം കൈമാറിയെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു.