ഹേമ കമ്മിറ്റി റിപ്പോർട്ട്, മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Advertisement

തിരുവനന്തപുരം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഹേമ കമ്മിറ്റി കൊടുത്ത കത്തിൽ റിപ്പോർട്ട് പുറത്തു വിടരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവിൻ്റെ വിശദീകരണം.സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക കമ്മിറ്റി വേണമെന്ന് ജോസ് കെ മാണി എംപി. പേരുകൾ മറച്ച് പിടിക്കാൻ സാംസ്കാരിക മന്ത്രിക്ക് എന്ത് കിട്ടിയെന്ന് പറയണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തുടങ്ങിയ ആരോപണ പ്രത്യാരോപണങ്ങൾ ഇന്നും തുടരുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെ കടന്നാക്രമിച്ച വി ഡി സതീശൻ വേട്ടക്കാർക്കൊപ്പം നിന്ന് ഇരകളെ വേട്ടയാടുകയാണ് സർക്കാരെന്നും ആവർത്തിച്ചു.കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.

റിപ്പോർട്ട് പുറത്ത് വരാൻ കാരണം വിവരാവകാശ കമ്മീഷണറുടെ ധൈര്യം കൊണ്ട് മാത്രമെന്ന് ശോഭ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിസ്ഥാനത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ഡി ജി പി ഓഫീസിലേക്ക് മാർച്ച് നടത്തി