കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Advertisement

കോഴിക്കോട് .ചെറുവണ്ണൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി സ്വദേശി മുഹമ്മദ് ഫൈസാദ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫൈസാദിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഫൈസാദിന്റെ സ്കൂട്ടർ പൂർണ്ണമായും തകർന്നു.

Advertisement