ജസ്നാ തിരോധാനം,മുണ്ടക്കയം സ്വദേശിനിയിൽ നിന്നും സിബിഐ മൊഴി എടുത്തു

Advertisement

പത്തനംതിട്ട. ജസ്നാ തിരോധാന കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിനിയിൽ നിന്നും സിബിഐ മൊഴി എടുത്തു. മുണ്ടക്കയം ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത് .
വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം ഉണ്ടെന്നും ലോഡ്ജ് ഉടമയുമായുള്ള തർക്കമാണ് ഇപ്പോൾ കാര്യങ്ങൾ പറഞ്ഞതിന് പിന്നിലെന്നും മുണ്ടക്കയം സ്വദേശിനി പ്രതികരിച്ചു .

മുണ്ടക്കയം ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത് .മൂന്നുമണിക്കൂറോളം മൊഴി യെടുക്കൽ നീണ്ടുനിന്നു. സിബിഐ സംഘത്തോട് പറയാനുള്ളതെല്ലാം പറഞ്ഞുവെന്ന് മുണ്ടക്കയം സ്വദേശിനി മാധ്യമങ്ങളോട് പറഞ്ഞു . ലോഡ്ജ് ഉടമയുമായുള്ള തർക്കമാണ് ഇപ്പോൾ ഇത് പറയാനുള്ള കാരണമെന്നാണ് ഇവർ പറയുന്നത്. നേരത്തെ വെളിപ്പെടുത്താൻ നടത്താതിരുന്നതിൽ ദുഃഖം ഉണ്ടെന്നും ഇവർ പ്രതികരിച്ചു

മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കുന്നതിനു മുൻപ് തന്നെ ലോഡ്ജ് ഉടമയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു . വെളിപ്പെടുത്തൽ തന്നോടുള്ള വൈരാഗ്യം മൂലമെന്നാണ് ലോഡ്ജ് ഉടമയുടെ വാദം .വെളിപ്പെടുത്തലിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ സംഘം അറിയിച്ചു.
ഇന്നലെ ലോഡ്ജിലും പരിസരത്തും വിശദമായ പരിശോധനകൾ നടത്തിയിരുന്നു.
കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ലോഡ്ജിൽ വച്ച് ജെസ്നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ .ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് CBI ഇവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത് .

Advertisement