സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് വർധിച്ചത് 400 രൂപ

Advertisement

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 53,680 രൂപയിലെത്തി.

ഗ്രാമിന് 50 രൂപ വർധിച്ച് 6710 രൂപയായി. ചൊവ്വാഴ്ച സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്.

സ്വർണവിലയിൽ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാൻ വകയില്ല എന്നാണ് വിപണി നിരീക്ഷകർ നൽകുന്ന വിവരം. അടുത്ത മാസം വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു.

ആഗോള വിപണിയിൽ ഔൺസ് സ്വർണവില 2500 ഡോളറിൽ നിൽക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Advertisement