നെടുമങ്ങാട് വിനോദ് വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ, 3 പ്രതികൾക്ക് ജീവപര്യന്തം തടവ്

Advertisement

തിരുവനന്തപുരം:നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂർ സ്വദേശി ഉണ്ണിയെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഉണ്ണി. ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു.

കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിലെ 6 പ്രതികളിൽ രണ്ട് പ്രതികളെ വെറുതെ വിട്ടു.

Advertisement