ആലപ്പുഴ: പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുമിടുക്കിയായ ധന്യ നാടിന്റെ ആകെ അഭിമാനമാണ്. ജന്മനാ ഉള്ള കേള്‍വി വൈകല്യത്തോട് പടപൊരുതിയാണ് അവള്‍ ഈ നേട്ടങ്ങളെല്ലാം കൈപ്പിടിയിലൊതുക്കിയത്.
എന്നാല്‍ പതിനഞ്ച് കൊല്ലം മുമ്പ് ഘടിപ്പിച്ച കോക്ലീയാര്‍ ശ്രവണ സഹായിയുടെ കാലാവധി അവസാനിച്ചതോടെ അവളുടെ ജീവിതം അവതാളത്തിലായിരിക്കുന്നു. പഴയ ധന്യയെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒരു നാട് മുഴുവന്‍. ആ ശ്രമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നാണ് ആലപ്പുഴയിലെ ചേപ്പാട് നിവാസികള്‍ ആഗ്രഹിക്കുന്നത്. ഏഴര ലക്ഷം രൂപയാണ് ധന്യയ്ക്ക് പുതിയ കോക്ലിയാര്‍ ഉപകരണം ഘടിപ്പിക്കുന്നതിന് ആവശ്യം.
രണ്ടര വയസുള്ളപ്പോള്‍ കേള്‍വി വൈകല്യം തിരിച്ചറിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് കോക്ലിയാര്‍ ഉപകരണം വച്ചത്. പിന്നീട് സ്പീച്ച് തെറാപ്പി കൂടി ആയതോടെ കുഞ്ഞ് ധന്യ സംസാരിച്ച് തുടങ്ങി. ഇനിയും അവള്‍ക്ക് മുന്നോട്ട് പോകണമെങ്കില്‍ നമ്മുടെ സഹായം ആവശ്യമുണ്ട്.
പന്ത്രണ്ടാം വാര്‍ഡിലെ ഷണ്മുഖ കുമാരിന്റെയും മഹേശ്വരിയുടെയും മകളാണ് ധന്യ. ധന്യയ്ക്ക് സഹായമെത്തിക്കാൻ ഇതിലുള്ള ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിക്കുക