ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Advertisement

കൊച്ചി:
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹർജി നൽകിയത്. പൂർണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു

റിപ്പോർട്ടിൻ മേൽ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നാണ് മറ്റൊരു ആവശ്യം. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാകും. കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്

സിനിമയിൽ സ്ത്രീകൾ പലരീതിയിലുള്ള പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ലൈംഗിക പീഡനം, തൊഴിൽപരമായ പീഡനങ്ങൾ, വേതന കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാലര വർഷത്തിന് ശേഷമാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്.

Advertisement