കൊച്ചി : മരടിൽ ഗുണ്ടാ മീറ്റപ്പ് സംഘടിപ്പിച്ച ആഷ്ലിൻ ബെൽമെൻ രാജ്യാന്തര തട്ടിപ്പുകാരനെന്ന് വിവരം.
പെരുമ്പാവൂർ അനസ്സിന്റെ കൂട്ടാളിയായ ആഷ്ലിൻ ദുബായിൽ അടക്കം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തമിഴ്നാട്ടിലെ മനുഷ്യാവകാശ സംഘടനയുടെ വൈസ് പ്രസിഡന്റ് എന്ന പേരിലും ആഷ്ലിൻ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
രാജ്യാന്തര ബിസിനസ്സുകാരനെന്നും സിനിമാ നിർമ്മാതാവ് എന്നും പറഞ്ഞാണ് ആഷ്ലിൻ്റെ തട്ടിപ്പ്. 897 ബില്യൺ ദിർഹം ആസ്തിയുള്ള സ്ഥാപനത്തിന്റെ മേധാവിയെന്നും സ്വയം പരിചയപ്പെടുത്തും. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ആഷ്ലിന്റെ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഡോക്ടർ ആഷ്ലിൻ എന്നാണ്. മനുഷ്യാവകാശ സംഘടനയുടെ പേരിലും
ആഷ്ലിൻ ബെൽമെൻ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിലെ മനുഷ്യാവകാശ സംഘടനയുടെ വൈസ് പ്രസിഡന്റ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.
മരടിൽ ഗുണ്ടാ മീറ്റപ്പിനിടെ പൊലീസ് പിടിച്ചെടുത്ത വാഹനത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ബോർഡ് കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലെ പ്രസ് ക്ലബ് യൂണിയന്റെ പ്രസിഡന്റ് ആണെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. നേരത്തെ ഗുണ്ടാ മീറ്റപ്പ് നടത്തി മുങ്ങിയ ആഷ്ലിനെ മരട് പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല.