പികെ ശശിയെ നമ്പി നാരായണനോടുപമിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍, ഗണേഷ് അതിശയം, ശശി

Advertisement

പാലക്കാട്. സാമ്പത്തിക ക്രമക്കേട് പരാതിയില്‍ പാര്‍ട്ടി നടപടിക്ക് വക്കില്‍ നില്‍ക്കുന്ന കെടിഡിസി ചെയര്‍മാന്‍ പികെ ശശിയെ നമ്പി നാരായണനോടുപമിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍,താന്‍ കണ്ട ഏറ്റവും സത്യസന്ധനും നന്മയുളളതുമായ മനുഷ്യനാണ് പികെ ശശിയെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു,ആരോപണങ്ങളേയും അപവാദങ്ങളേയും ആര്‍ജവത്തോടെ നേരിട്ട ഗണേഷ് കുമാറിനെ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ടെന്ന് പികെ ശശിയും പറഞ്ഞു

പികെ ശശിക്കെതിരെ പാര്‍ട്ടി നടപടി അതിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കവേയാണ് മുന്നണിയിലെ തന്നെ മന്ത്രിയുടെ പരസ്യപിന്തുണ,താന്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനും ജനപ്രതിനിധിയുമാണ് പികെ ശശിയെന്നാണ് കെബി ഗണേഷ്‌കുമാര്‍ പറയുന്നത്,മാധ്യമങ്ങള്‍ക്ക് ഒരാളെ തകര്‍ക്കാന്‍ എളുപ്പമാണെന്നും നമ്പി നാരായണന്റെ ജീവിതം ഇതിന് ഉദാഹരണമാണെന്നും കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു

പ്രതിസന്ധികളും അപവാദങ്ങളും പല തവണ ഉയര്‍ന്നപ്പോളും അതിനെയെല്ലാം ആര്‍ജവത്തോടെ നേരിട്ട ഗണേഷ്‌കുമാറിനെ അതിശയതോടെ നോക്കി നിന്നിട്ടുണ്ടെന്ന് പികെ ശശി

ഫണ്ട് തിരിമറി ആരോപണമുയര്‍ന്ന പികെ ശശിയുടെ യൂണിവേഴ്സല്‍ കോളേജ് വിജയാഘോഷത്തിനിടെയായിരുന്നു ഇരുവരുടേയും പരാമര്‍ശങ്ങള്‍,ശശിക്കെതിരായ നടപടിക്ക് ഇനി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി കൂടിയേ ലഭിക്കേണ്ടതുളളു


Advertisement