മാസപ്പടിക്കേസ്: എക്സാലോജിക്കിലെ എട്ട് ഉദ്യോഗസ്ഥർക്ക് സമൻസ്, വീണാ വിജയന് നിർണ്ണായകം:

Advertisement

തിരുവനന്തപുരം:സി എം ആർ എല്ലിൽ നിന്നും എക്സാലോജിക്കിന് അനധികൃതമായി പണം ലഭിച്ചെന്ന പരാതിയിൽ എക്സാലോജിക്കിലെ ജീവനക്കാരെ ചോദ്യം ചെയ്യും. എട്ട് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. മുഴുവൻ ജീവനക്കാരും ഈ മാസം 28, 29 തീയതികളിൽ ചെന്നൈയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എസ് എഫ് ഐ ഒ നൽകിയ നോട്ടീസിൽ പറയുന്നു.മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയനെയും ചോദ്യം ചെയ്യും. എല്ലാവരുടെയും മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും മാസപ്പടി കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുക എന്നാണ് സൂചന.