സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത

Advertisement

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. എന്നാൽ ഇന്നും നാളെയും ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Advertisement