ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ , സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നണ് സർക്കാർ നിലപാട്.. എന്നാൽ റിപ്പോർട്ട് പൂർണമായും ഹൈക്കോടതി വിളിച്ചുവരുത്താൻ തീരുമാനിച്ചത് പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തേക്കും…കോടതി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് സർക്കാരിൻറെ നീക്കം..റിപ്പോർട്ടിൽ പറയുന്ന ആരോപണ വിധേയർക്കെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പ്രതിരോധിക്കാൻ ആവശ്യമായ രാഷ്ട്രീയ തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായേക്കും..

Advertisement