മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിൻവലിച്ച സി-ഡിറ്റ് ലെ താത്കാലിക ജീവക്കാരെ തിരിച്ചെടുത്തു

Advertisement

തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിൻവലിച്ച സി-ഡിറ്റ് ലെ താത്കാലിക ജീവക്കാരെ തിരിച്ചെടുത്തു.മോട്ടോർ വാഹനവകുപ്പിന് സി-ഡിറ്റിന് നൽകിവരുന്ന ഫെസിലിറ്റി മാനേജ്മെൻ്റ് സർവീസിലെ ജീവനക്കാരെയാണ് ഒരാഴ്ച മുമ്പ് പിൻവലിച്ചത്.ജീവനക്കാർക്ക് ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കാം.പ്രതിഫല തുക കുടിശിക ആയതോടെയാണ് സേവനങ്ങൾ താത്കാലികമായി നിർത്താൻ CDIT തീരുമാനിച്ചത്.

ഒൻപത് മാസത്തെ പ്രതിഫലമാണ് മോട്ടോർവാഹന വകുപ്പ് CDIT ന് കുടിശിക ആയി നൽകാൻ ഉള്ളത്.ഇന്നലെ നടന്ന ചർച്ചയിൽ കുടിശിക തുക ഉടൻ അനുവദിക്കാം എന്ന് മോട്ടോർ വാഹന വകുപ്പ് ഉറപ്പ് നൽകിയതോടെയാണ് ജീവനക്കാരെ പുനർ നിയമിക്കാൻ തീരുമാനിച്ചത്