2024 ആഗസ്റ്റ് 23 വെള്ളി
BREAKING NEWS
👉മാസപ്പടിക്കേസ്: എക്സാലോജിക്കിലെ എട്ട് ഉദ്യോഗസ്ഥർക്ക് സമൻസ് വീണാ വിജയന് നിർണ്ണായകം
👉മൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെയ്പിൽ
മംഗലത്ത് വീട്ടിൽ
നവീന് വയറിന് പരിക്കേറ്റു.
👉ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ
മണ്ണിടിച്ചിലിൽ നാല് മരണം, ത്രിപുരയിൽ പ്രളയം 12 മണം
🌴കേരളീയം🌴
🙏 തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെണ്‍കുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും. കുട്ടി ഇപ്പോള്‍ വിശാഖപട്ടണത്ത് ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. അതേസമയം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ ആസാമില്‍ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം.
🙏 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
🙏 തങ്ങളുടെ ഒരു സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
🙏 സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ സമീപിച്ചാല്‍ നിയമസഭ മുന്നോട്ടുപോകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്. അതുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.
🙏 പോളിടെക്‌നിക് കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിവില്‍ സര്‍വ്വീസ് അക്കാഡമി എന്നിവയും കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള പിണറായി എജുക്കേഷന്‍ ഹബ്ബിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
🙏 കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഇന്ന് കൊച്ചിയില്‍. സമാനതകളില്ലാത്ത മുന്നേറ്റം നൂതന വ്യവസായ മേഖലകളില്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കേരളം പുതിയൊരു ചുവട് കൂടി വയ്ക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
🙏 ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് ഒന്‍പത് രൂപ വീതം അധിക വില നല്‍കാന്‍ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിവരം.
🙏 കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിയെ പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തില്‍ വേട്ടയാടപ്പെട്ടവനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
🙏 സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടത്തുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്.
🙏 കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച ഫീസ് തുക സര്‍ക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് 30 വര്‍ഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ ക്ലര്‍ക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
🙏 എംഎല്‍എയുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് വൈക്കം എസ്എച്ച്ഒ നടത്തിയതെന്നും ഗവര്‍ണര്‍ക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും വൈക്കം എം എല്‍ എ സി കെ ആശ. വഴിയോര കച്ചവടക്കാര്‍ക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്നും സി കെ ആശ ആരോപിച്ചു.
🙏 നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പ്രതിയായിരുന്ന ഒതായി മനാഫ് വധക്കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തില്‍ പി വി അന്‍വറിനെ കൊണ്ട് പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം വിമര്‍ശിച്ചു.
🙏 വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലവില്‍ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള്‍ മാത്രാണ് കഴിയുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍. 19 കുടുംബങ്ങള്‍ കൂടി ഇന്ന് ക്യാമ്പുകളില്‍ നിന്ന് മാറും. രണ്ട് കുടുംബങ്ങള്‍ കൂടി പഞ്ചായത്ത് ക്വാര്‍ട്ടേഴ്സ് ശരിയായാല്‍ മാറും. 14 കുടുംബങ്ങള്‍ക്ക് കൂടി മാറാനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 27-28 ഓടെ എല്ലാവരുടെയും പുനരധിവാസം പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🙏 പാലക്കാട് പട്ടാമ്പിയില്‍ 16 കാരനെ പൊലീസ് വീട്ടില്‍ കയറി ആളു മാറി മര്‍ദ്ദിച്ചതായി പരാതി. കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി എത്തിയത്. സംഭവത്തില്‍ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി.
🇳🇪🇳🇪 ദേശീയം 🇳🇪🇳🇪
🙏 കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗhttps://dailynewslive.in/ കൊലപാതകത്തില്‍ ആര്‍ജി കര്‍ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ നുണപരിശോധന നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച് സിബിഐ. ആശുപത്രിയിലെ 4 ഡോക്ടര്‍മാരുടെയും കൂടി നുണ പരിശോധന നടത്താനുള്ള അനുമതിയും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
🙏 കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടര്‍മാരും അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും, പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
🙏 സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്.
🙏 ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലേയില്‍ നിന്ന് കിഴക്കന്‍ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. 200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു.
🙏 മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ നാല് വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതനായ 24കാരന്റെ വീട് അടിച്ച് തകര്‍ത്ത് ആള്‍ക്കൂട്ടം. ബദ്‌ലാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആയിരങ്ങള്‍ വളഞ്ഞതിന്
പിന്നാലെയാണ് സംഭവം.
🙏 ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും തമ്മില്‍ സീറ്റ് ധാരണയായി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 43, കോണ്‍ഗ്രസ് 40, മറ്റുള്ളവര്‍ 7 എന്ന നിലയിലാണു പ്രാഥമിക ധാരണ.
🇦🇴 അന്തർദേശീയം 🇦🇺
🙏 റഷ്യ – യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
🙏 സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമെന്റ അധിക ചുമതല. റിയാദില്‍നിന്ന് ചൊവ്വാഴ്ച യമന്‍ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം യമന്‍ പ്രസിഡന്റും പ്രസിഡന്‍ഷ്യല്‍ ലീഷര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. റഷാദ് അല്‍ ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡര്‍ ചുമതലയേറ്റെടുത്തു.
⛷️🏋️♀️🏑കായികം🥍🏹🤽🏻♀️
🙏 ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സിലെ ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരമായ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയ ഇന്ത്യയുടെ ലോകചാമ്പ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 90.61 മീറ്റര്‍ ദൂരം കണ്ടെത്തി മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനം നേടി. 87.08 ദൂരം കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതായി.
🙏 ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സില്‍ ഡല്‍ഹി പോലീസിനെയും ഡല്‍ഹി വനിതാ കമ്മിഷനെയും ദേശീയ വനിതാ കമ്മിഷനെയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തത്.
🙏 ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും. ബുധനാഴ്ചയാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി.